ഉറി ഭീകരാക്രമണം: വീഴ്ച പറ്റിയെന്ന് പ്രതിരോധമന്ത്രി

Posted on: September 21, 2016 9:06 pm | Last updated: September 22, 2016 at 9:20 am
SHARE

manohar parikkarന്യൂഡല്‍ഹി: ഉറിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സുരക്ഷാവീഴ്ചയുണ്ടായതായി സമ്മതിച്ച പ്രതിരോധമന്ത്രി വൈകാരിക പ്രശ്‌നമായതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. അതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടില്ല. ആവശ്യമെങ്കില്‍ ഉടനടി തിരിച്ചടി നല്‍കാന്‍ ഇന്ത്യക്കാവുമെന്നും അദ്ദേഹം പറഞ്ഞു.