Connect with us

National

ഉറി ഭീകരാക്രണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: ഉറിയിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്.

ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന തെളിവുകളും ഇന്ത്യ കൈമാറി. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും പാക് നിര്‍മിത വസ്തുക്കള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാന്റെ അടയാളങ്ങളുള്ള ഗ്രനേഡുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, പാക് നിര്‍മിത മരുന്നുകള്‍, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതായി ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറെ അറിയിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷവും പലതവണ നിയന്ത്രണരേഖ ലംഘിച്ചുകയറാന്‍ ഭീകരര്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരരെ പിന്തുണക്കില്ലെന്ന വാഗ്ദാനം പാലിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാവണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Latest