അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന് സുപ്രീംകോടതി

Posted on: September 21, 2016 6:30 pm | Last updated: September 21, 2016 at 10:06 pm
SHARE

supreme-court-indiaന്യൂഡല്‍ഹി: അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലും മോട്ടോര്‍ വാഹനനിയമത്തിലും ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്ന് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. സാഹസികതയുടെ പേരില്‍ നടക്കുന്ന മത്സരപാച്ചിലുകള്‍ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം.

നിയമഭേദഗതി സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശക്തമായി നേരിടണമെന്ന നിലപാടാണ് സര്‍ക്കാറിനും ഉള്ളതെന്ന് എജി കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here