എംഎസ്‌കെ പ്രസാദ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

Posted on: September 21, 2016 3:15 pm | Last updated: September 21, 2016 at 3:15 pm
SHARE
msk-prasad
എംഎസ്‌കെ പ്രസാദ്

മുംബൈ: മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ്‌കെ പ്രസാദിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷി ജനറല്‍ ബോഡി യോഗത്തിന്റെതാണ് തീരുമാനം. മുന്‍ ഇന്ത്യന്‍ താരം അബി കുരുവിള, ശരണ്‍ദീപ് സിംഗ്, സുബ്രതോ ബാനര്‍ജി, രാജേഷ് ചൗഹാന്‍, ദേവാങ്ക് ഗാന്ധി, ഗഗന്‍ ഘോദ, ജതിന്‍ പരഞ്ജാബി എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍.

യോഗത്തില്‍ ബി.സി.സി.ഐയുടെ സെക്രട്ടറിയായി അജയ് ഷിര്‍ക്കെയെ വീണ്ടും തിരഞ്ഞെടുത്തു. എതിരാളികളില്ലാതെ അജയ് ഷിര്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് സെക്രട്ടറി പദത്തില്‍ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here