കൊല്ലത്ത് 90 വയസ്സുകാരി പീഡനത്തിന് ഇരയായി; അയല്‍വാസി അറസ്റ്റില്‍

Posted on: September 21, 2016 3:06 pm | Last updated: September 21, 2016 at 3:06 pm

kollam-rapeകൊല്ലം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് കൊല്ലം കടയ്ക്കലില്‍ അര്‍ബുധ രോഗിയായ 90 വയസുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. ബാബു എന്നു വിളിപ്പേരുള്ള വിജയകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം എസ്പിയ്ക്ക് നിര്‍ദേശം നല്‍കി.

അഞ്ച് ദിവസം മുമ്പാണ് വൃദ്ധ പീഡനത്തിന് ഇരയായത്. രാത്രി രണ്ട് മണിയോടെ വീടിന് പിന്‍വശത്തെ വാതില്‍ തകര്‍ത്ത് പ്രതി അകത്ത് കടക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച വൃദ്ധയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വായയില്‍ തുണി തിരുകിയാണ് പീഡിപ്പിച്ചത്. സംഭവം വൃദ്ധ ബന്ധുക്കളോട് പറഞ്ഞിരുന്നുവെങ്കിലും മാനഹാനി ഭയന്ന് ഇവര്‍ പുറത്ത് പറഞ്ഞിരുന്നില്ല.