Connect with us

International

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ബില്ലുമായി യുഎസ് പാര്‍ലിമെന്റ് അംഗങ്ങള്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരികന്‍ പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നു. അമേരിക്കന്‍ പാര്‍ലിമെന്റിലെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് പാക്കിസ്ഥാനെതിരെ ബില്ലുമായി രംഗത്ത് വന്നത്. എച്ച് ആര്‍ 6069 എന്ന് പേരിട്ട ബില്ലില്‍ തീവ്രവാദ രാജ്യമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

പാര്‍ലിമെന്റ് അംഗങ്ങളായ ടെഡ്‌പോ, ഡാന റോഹ്‌റബച്ചര്‍ എന്നിവരാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമാണെന്നും അമേരിക്കയുടെ ശത്രുക്കള്‍ക്ക് സഹായം നല്‍കുകയാണ് അവര്‍ ചെയ്യുന്നതെന്നും ബില്ലില്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, കോണഗ്രസിന്റെ അവസാന കാലത്ത് അവതരിപ്പിക്കപ്പെടുന്ന ബില്‍ പാസ്സാകാന്‍ സാധ്യത കുറവാണ്. ഇത്തരത്തിലുള്ള നൂറുക്കണക്കിന് ബില്ലുകള്‍ അമേരിക്കന്‍ പാര്‍ലിമെന്റില്‍ വരാറുണ്ട്.

Latest