പശുക്കടവ് ദുരന്തം: ആറാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Posted on: September 21, 2016 10:47 am | Last updated: September 21, 2016 at 10:48 am
SHARE

perambraകോഴിക്കോട്: കുറ്റിയൂടി പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ അവസാനയാളുടെ മൃതദേഹവും കണ്ടെത്തി. പാറയുള്ള പറമ്പത്ത് വിഷ്ണു(20)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലാണ് ഫലംകണ്ടത്. ഇതോടെ ദുരന്തത്തില്‍ കാണാതായ ആറ് പേരുടെ മൃതദേഹവും കണ്ടെത്താനായി.

മാവട്ടതിന് സമീപം കടന്തരറപ്പുഴയില്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ദുരന്തമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതംഗ സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരില്‍ മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ആറ് പേരെ കാണാതാകുകയും ചെയ്തു. ഒരാളുടെ മൃതദേഹം അന്ന് തന്നെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനായി.