പാളത്തിന്റെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചു

Posted on: September 21, 2016 10:28 am | Last updated: September 21, 2016 at 6:54 pm
SHARE

kollam-train-accidentതിരുവനന്തപുരം: ചരക്കുവണ്ടി അപകടത്തെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു. മാരാരിത്തോട്ടത്ത് തകര്‍ന്ന പാളം പുനസ്ഥാപിച്ചതിന് ശേഷം പുതുക്കിയ പാതയിലൂടെ ട്രെയിന്‍ കടന്നുപോയി. കൊല്ലം ആലപ്പുഴ പാസഞ്ചര്‍ ട്രെയിനാണ് ഇതുവഴി ആദ്യം കടന്നുപോയത്. ഇതിന് മുമ്പായി ഡീസല്‍ എന്‍ജിന്‍ പരീക്ഷണം ഓട്ടം നടത്തിയിരുന്നു. അതേസമയം, പാളത്തില്‍ വേഗനിയന്ത്രണം എര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് എതാനും ദിവസങ്ങള്‍ കൂടി തുടരും.

ഇന്നലെ പത്ത് പാസഞ്ചറുകള്‍ ഉള്‍പ്പെടെ 12 ട്രെയിനുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗീകമായും റദ്ദാക്കിയിരുന്നു. നാല് ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here