Connect with us

National

സാര്‍ക്ക് ഉന്നതാധികാര സമിതി യോഗത്തില്‍ നിന്ന് പാക്കിസ്ഥാന്‍ വിട്ടുനില്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിക്ക് മുന്നോടിയായി ചേരുന്ന സാര്‍ക്ക് രാജ്യങ്ങളുടെ ഉന്നതാധികാര സമിതി യോഗത്തില്‍നിന്ന് പാക്കിസ്ഥാന്‍ വിട്ടുനില്‍ക്കും. പാക് ഇന്റലിജന്‍സ് ബ്യൂറോ തലവനാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഐബി തലവന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് പാക് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

അതേസമയം, പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുംമെന്ന് അറിയിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളുമായി ഡല്‍ഹിയിലാണ് സാര്‍ക്ക് ഉന്നതാധികാര സമിതി യോഗം.

ഉറി ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

Latest