Connect with us

National

ഉറി ഭീകരാക്രമണം: മന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച കേന്ദ്ര മന്ത്രിസഭ സമിതിയുടെ അടിയന്തര യോഗം ഇന്ന്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ് ശ്രമങ്ങള്‍ എപ്രകാരം നേരിടണമെന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. അതിര്‍ത്തിയില്‍ ഭീകരരെ തുരത്തുന്നതിന് അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. ഇതില്‍ ഏത് നിര്‍ദേശം സ്വീകരിക്കണമെന്നതാകും യോഗം ചര്‍ച്ച ചെയ്യുക.

പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് എതിരെ വ്യോമാക്രമണം നടത്തുക, പാക് സൈനിക പോസ്റ്റുകള്‍ ആക്രമിച്ച് തകര്‍ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രത്തിന് മുന്നിലുള്ളത്.

---- facebook comment plugin here -----

Latest