ഉറിയില്‍ നുഴഞ്ഞുകയറ്റശ്രമം; പത്ത് ഭീകരരെ വധിച്ചു

Posted on: September 20, 2016 6:16 pm | Last updated: September 21, 2016 at 10:09 am

Attack on Mohura Army Campശ്രീനഗര്‍: 18 ജവാന്മാരുടെ വീരമൃത്യുവിന് വഴിവെച്ച ഭീകരാക്രമണം നടന്ന ഉറിയില്‍ വീണ്ടും ഭീകരാക്രമണത്തിന് ശ്രമം. ഉറിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് ഭീകരരെ സൈന്യം വകവരുത്തി. 15 പേരടങ്ങുന്ന ഭീകരരുടെ സംഘമാണ് ഉറി സെക്ടറിലെ ലച്ചിപ്പുരയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

നൗഗാമില്‍ മറ്റൊരു നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടെ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഇവിടെ എറ്റുമുട്ടല്‍ തുടരുകയാണ്.