കുറ്റിയാടി അപകടം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

Posted on: September 20, 2016 1:11 pm | Last updated: September 20, 2016 at 6:18 pm
SHARE

perambraകുറ്റിയാടി: കുറ്റിയാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോതോട് സ്വദേശി വിപന്‍ ദാസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. സെന്‍ട്രല്‍ മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതായവരില്‍ കോതോട് സ്വദേശി വിഷ്ണുവിനെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കടന്തറ പുഴയില്‍ 15 കിലോ മീറ്റര്‍ ദൂരത്തിലാണ് തിരച്ചില്‍ നടക്കുന്നത്. നാട്ടുകാര്‍ക്ക് പുറമെ ദേശീയ ദുരന്ത നിവാരണ സേനയുടെ ടീം കമാന്‍ഡര്‍ എകെ അമറിന്റെ നേതൃത്വത്തിലുള്ള 26 അംഗ സംഘം മൂന്ന് ഗ്രൂപ്പുകളായാണ് പരിശോധന നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here