പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ സഹമന്ത്രി

Posted on: September 20, 2016 11:51 am | Last updated: September 20, 2016 at 6:18 pm
SHARE

subhash-bhamreന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാക്കിസ്ഥാന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. ഭീകരതയെ പിന്തുണക്കുന്ന പാക്കിസ്ഥാന്റെ നിലപാട് തെളിവുസഹിതം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉറി ഭീകരാക്രമണവും പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യ നേരിടുന്ന ഭീകരവാദഭീഷണിയും 26ന് ചേരുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉന്നയിക്കും. പത്താന്‍കോട്ടിലും ഉറിയിലും സൈനികകേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്തെ സൈനികത്താവളങ്ങളുടേയും തന്ത്രപ്രധാന മേഖലകളുടേയും സുരക്ഷ വര്‍ധിപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here