മദ്യനയത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്താന്‍ എല്‍എഡിഎഫ് തീരുമാനം

Posted on: September 20, 2016 1:52 pm | Last updated: September 21, 2016 at 10:49 am

ldf

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തണോ എന്ന കാര്യത്തില്‍ ഓരോ ഘടകകക്ഷിയുമായി പ്രത്യേകം ചര്‍ച്ച നടത്താന്‍ എല്‍ഡിഎഫ് തീരുമാനം. തുടര്‍ന്ന് മദ്യനയത്തില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനുമാണ് തീരുമാനം.

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനും തീരുമാനമായി.

അതേസമയം മദ്യനയത്തില്‍ മാറ്റം വരുത്തിയാല്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി. മദ്യ വില്‍പന ശാലകളുടെ എണ്ണം കുറക്കണമെന്ന നിലപാടിലും മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.