Connect with us

Kerala

മാറാട്: സി ബി ഐ അന്വേഷണം ആകാമെന്ന് സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2003ലെ കൂട്ടക്കൊലക്കു പിന്നിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കാമെന്ന് സി ബി ഐ കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. െ്രെകം ബ്രാഞ്ചാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഗൂഢാലോചനക്ക് തെളിവില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാറിന്റെ നിലപാട്.
അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് മുന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യു പി എ നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ അന്ന് അത് അംഗീകരിച്ചില്ല.
കേസ് സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊളക്കാടന്‍ മൂസാഹാജി സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഒമ്പത് പേര്‍ കൊല്ലപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ പൂര്‍ത്തിയാക്കി 62 പേര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു.

---- facebook comment plugin here -----

Latest