Connect with us

National

ഉറി ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള സൈനികാഭ്യാസം റഷ്യ റദ്ദാക്കി

Published

|

Last Updated

മോസ്‌ക്കോ: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് നടത്താന്‍ നിശ്ചയിച്ച സംയുക്ത സൈനികാഭ്യാസം റഷ്യ ഉപേക്ഷിച്ചു. ഭീകരവാദത്തെ ഉന്മൂലനം ചെയ്യാനുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കുമെന്ന് റഷ്യന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമങ്ങള്‍ നടത്തവെയാണ് അതിന് പിന്തുണയുമായി റഷ്യ എത്തിയത്.

ദ്രുസ്ബ 2016 എന്ന പേരില്‍ ഈ മാസം 24 മുതല്‍ ഒക്‌ടോബര്‍ 7 വരെ റച്ചുവിലും ചെറാത്തിലുമായി നടത്താന്‍ നിശ്ചയിച്ച സംയുക്ത സൈനികാഭ്യാസത്തില്‍ നിന്നാണ് റഷ്യ പിന്മാറിയത്. സൈനികാഭ്യാസം സംബന്ധിച്ച് പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ റഷ്യക്ക് കത്തയച്ചിരുന്നു.

Latest