ജില്ലകളില്‍ ദുരന്തനിവാരണ സേനകളുടെ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി

Posted on: September 19, 2016 11:10 am | Last updated: September 19, 2016 at 10:22 pm
SHARE

tp-ramakrishnanകോഴിക്കോട്: ജില്ലകള്‍ കേന്ദ്രീകരിച്ചു ദുരന്തനിവാരണ സേനകളുടെ യൂനിറ്റുകള്‍ ആരംഭിക്കുന്ന കാര്യം ആലോചനയിലാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റിയാടി കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ ആറു യുവാക്കളെ കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഞായറാഴ്ച വൈകീട്ട് അപകടത്തില്‍പ്പെട്ട ഒമ്പതു പേരില്‍ മൂന്നു പേര്‍ രക്ഷപ്പെട്ടിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here