ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് കാറോടിച്ച് കയറ്റി; ഓട്ടോ ഡ്രൈവര്‍ മരിച്ചു

Posted on: September 19, 2016 11:04 am | Last updated: September 19, 2016 at 11:04 am

chennai-autoചെന്നൈ: നിയമ വിദ്യാര്‍ഥി ഓടിച്ച ആഡംബര കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മദ്യപിച്ച വിദ്യാര്‍ഥി നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.മൂന്ന് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ ചെന്നൈ കത്തീഡ്രല്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോകള്‍ക്കിടയിലേക്കാണ് വിദ്യാര്‍ഥി പോര്‍ഷെ കാര്‍ ഓടിച്ച് കയറ്റിയത്. ഓട്ടോറിക്ഷകളും കാറും പൂര്‍ണായി തകര്‍ന്നു. സംഭവത്തില്‍ 22 കാരനായ നിയമ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.