Connect with us

Kerala

കെ ബാബുവിന്റെ ലോക്കറുകള്‍ കാലിയാക്കിയതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം

Published

|

Last Updated

കൊച്ചി: കെ ബാബുവിന്റേയും ഭാര്യയുടേയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധനക്ക് മുമ്പ് കാലിയാക്കിയെന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. ബാങ്ക് രേഖകള്‍ പരിശോധിച്ച വിജിലന്‍സ് അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

തൃപ്പൂണിത്തുറ എസ്ബിടി, എസ്ബിഐ ബാങ്ക് ശാഖകളില്‍ ബാബുവിന്റേയും ഭാര്യയുടേയും പേരിലുള്ള ലോക്കറുകള്‍ ആഗസ്ത് മാസം കാലിയാക്കിയെന്നാണ് ആരോപണം. ഒരു മാസത്തിന് ശേഷമാണ് ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചത്. പരിശോധനയില്‍ 300 പവനോളം സ്വര്‍ണം മാത്രമാണ് കണ്ടെത്താനായത്. ലോക്കറുകള്‍ നേരത്തെ കാലിയാക്കിയതായി വിജിലന്‍സിന് റിപ്പോര്‍ട്ട് ലഭിച്ചതായാണ് സൂചന.

Latest