സ്വത്ത് തര്‍ക്കം: പാലക്കാട് മധ്യവയസ്‌കനെ ബന്ധുക്കള്‍ കൊലപ്പെടുത്തി

Posted on: September 19, 2016 9:56 am | Last updated: September 19, 2016 at 9:56 am

manikandan-jpg-image-485-345പാലക്കാട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പുത്തുപ്പരിയാരം സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചാം തിയ്യതി മുതല്‍ മണികണ്ഠനെ കാണാനില്ലായിരുന്നു. ഇയാളുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തുകയായിരുന്നു. പിതാവും സഹോദരനും ഉള്‍പെടെയുള്ള ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.