കേരള മുസ്‌ലിം ജമാഅത്ത് പ്രാസ്ഥാനിക സംഗമം 21ന്‌

Posted on: September 18, 2016 3:02 pm | Last updated: September 18, 2016 at 3:02 pm
SHARE

kerala muslim jamathമലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് വിഭാവനം ചെയ്യുന്ന വിഷന്‍ 2020ന്റെ ഭാഗമായി കീഴ്ഘടകങ്ങളില്‍ നടപ്പിലാക്കേണ്ട കര്‍മ പദ്ധതികളുടെ പ്രഥമ ഘട്ടമായ ജില്ലാ പ്രാസ്ഥാനിക സംഗമം ഈമാസം 21ന് വാദിസലാമില്‍ നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കുന്ന സംഗമം വൈകുന്നേരം നാലിന് സമസ്ത സംസ്ഥാന സെക്രട്ടറി പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിക്കും. എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും. സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, മനരിക്കല്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, എം അബൂബക്കര്‍ പടിക്കല്‍, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, എം കെ കുഞ്ഞീതു മുസ്‌ലിയാര്‍, ദുല്‍ഫുഖാറലി സഖാഫി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി നേതൃത്വം നല്‍കും. പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികളും തീവ്രവാദം, ഭീകരത എന്നിവയുമായി ബന്ധപ്പെട്ട് പ്രസ്ഥാനത്തിന്റെ നിലപാടുകളും ചര്‍ച്ച ചെയ്യുന്ന സംഗമത്തിന്റെ മുന്നോടിയായി ഉച്ചക്ക് 2.30ന് സംയുക്ത ഭാരവാഹി മീറ്റും നടക്കും. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, പി എം മുസ്തഫ കോഡൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, പി കെ എം ബശീര്‍ ഹാജി സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here