കാശ്മീരിലെ ഭീകരാക്രമണം: വലിയ സുരക്ഷാ വീഴ്ചയെന്ന് എകെ ആന്റണി

Posted on: September 18, 2016 1:14 pm | Last updated: September 19, 2016 at 12:49 am

AK ANTONYന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം വലിയ സുരക്ഷാ വീഴ്ചയെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം പഠിച്ചില്ല. ഭീകരരെ നേരിടാന്‍ സൈന്യത്തിനു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. ശക്തമായ സൈനിക നീക്കത്തിലൂടെ മാത്രമേ ഭീകരരെ നേരിടാന്‍ സാധിക്കുകയുള്ളെന്നും ആന്റണി വ്യക്തമാക്കി.