Connect with us

Kerala

ജിഷയെ കൊന്നത് അനാറെന്ന് അമീറിന്റെ സഹോദരന്‍

Published

|

Last Updated

കൊച്ചി: ജിഷയെ കൊന്നത് അമീറല്ലെന്ന് അമിറിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാം. കൊലപ്പെടുത്തിയത് അമീറിന്റെ സുഹൃത്തായ അനാര്‍ ഉള്‍ ഇസ്ലാമെന്നും ബദര്‍ മാധ്യമങ്ങളോട് പറഞ്ഞു.. ഇക്കാര്യം അമിര്‍ തന്നോട് പറഞ്ഞതായും ബദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് കണ്ടപ്പോഴും ഇക്കാര്യം ആവര്‍ത്തിച്ചു. കൃത്യം ചെയ്യുമ്പോള്‍ അമീര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ബദര്‍ കൂട്ടിച്ചേര്‍ത്തു.. എന്നാല്‍ അമിറിന് കൊലപാതകത്തില്‍ പങ്കില്ലെന്നും ബദര്‍ പറഞ്ഞു.
അമിറിന് ജിഷയുമായി മുന്‍ പരിചയമില്ലെന്നാണ് ബദര്‍ പറയുന്നത്. അനാറിന് ജിഷയുടെ കുടുംബത്തോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു . അനാര്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും ബദര്‍ ഉള്‍ ഇസ്ലാം പറഞ്ഞു.

Latest