കോയമ്പത്തൂര്‍: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒഡീഷ സ്വദേശി പിടിയില്‍. സോമന്നൂരില്‍ രവികാന്തിനെ (28)യാണ് പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ എട്ടുവയസുകാരി പഠനംകഴിഞ്ഞ് വീട്ടിലെത്തി കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍പോയി. കാണാതായ കുട്ടി ഏറെനേരം കഴിഞ്ഞ് അവശയായി വീട്ടിലേക്കു തിരിച്ചെത്തിയപ്പോള്‍ കാരണം തിരക്കിയ മാതാപിതാക്കളോട് കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പോലീസ് രവികാന്തിനെ അറസ്റ്റുചെയ്തു.