ഖിറാഅത്തില്‍ മിദ്‌ലാജിന് തുടര്‍ച്ചയായ നാലാം വിജയം; മഅ്ദിന്‍ ഹിഫ്‌ളിന് ഏഴാമതും

Posted on: September 18, 2016 11:28 am | Last updated: September 18, 2016 at 11:28 am
SHARE

_dsc6639പാടന്തറ: ഖിറാഅത്തില്‍ അഹ്മദ് മിദ്‌ലാജ് വിജയിയാവുന്നത് നാലാം തവണയാണ്. മഅ്ദിന്‍ ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയായ മിദ്‌ലാജ് ഉള്‍പ്പെടെ തുടര്‍ച്ചയായി ഏഴാമത്തെ തവണയാണ് മഅ്ദിന്‍ ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥികള്‍ ഹൈസ്‌കൂള്‍ ഖിറാഅത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാമന്മാരാകുന്നത്.
പാലക്കാട് ജില്ലയില്‍ നിന്നുള്ള മിദ്‌ലാജ് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും സംസ്ഥാന സാഹിത്യോത്സവിലെ വിജയിയാണ്. ഹൈസ്‌കൂള്‍ വിഭാഗം ഖിറാഅത്തിലാണ് മിദ്‌ലാജ് ഇത്തവണ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം ഹൈസ്‌കൂള്‍ ഖിറാഅത്തില്‍ മൂന്നാം സ്ഥാനവും 2014ല്‍ ഒന്നാം സ്ഥാനവും 2013ല്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. മഅ്ദിന്‍ ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയായ മിദ്‌ലാജ് ഹബീബ് സഅദി മുന്നിയൂരിന് കീഴിലാണ് ഖുര്‍ആന്‍ പാരായണം അഭ്യസിക്കുന്നത്. ഒതളൂര്‍ തെക്കേകര അബ്ദുല്‍ ജബ്ബാര്‍ ബാഖവി-റൈഹാനത്ത് ദമ്പതികളുടെ ഇളയ മകനാണ്.
മിദ്‌ലാജിന് മുമ്പ് മുഈനുദ്ദീന്‍, സഹ്ല്‍, നഈം, ഹല്ലാജ്, മുഹ്‌യുദ്ദീന്‍ കുട്ടി, മുബഷിര്‍ എന്നിവരാണ് തുടര്‍ച്ചായായ വര്‍ഷങ്ങളില്‍ സംസ്ഥാന തലത്തില്‍ ഹൈസ്‌കൂള്‍ ഖിറാഅത്തില്‍ വിജയികളായത്

 

LEAVE A REPLY

Please enter your comment!
Please enter your name here