രിസ്‌വാന് ഇരട്ട നേട്ടം

Posted on: September 18, 2016 11:25 am | Last updated: September 18, 2016 at 11:25 am
SHARE

img_0398പാടന്തറ: സംസ്ഥാന സാഹിത്യോത്സവില്‍ മുഹമ്മദ് രിസ്‌വാന് ഇരട്ട സന്തോഷം. ക്യാമ്പസ് വിഭാഗത്തില്‍ മത്സരിച്ച രിസ്‌വാന്‍ ഇംഗ്ലീഷ് പ്രബന്ധം, ഇംഗ്ലീഷ് കവിതാ രചന എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്. മലപ്പുറം ഈസ്റ്റില്‍ നിന്നുള്ള രിസ്‌വാന്‍ ജില്ലാ സാഹിത്യോത്സവില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗതാ പോയിന്റുകള്‍ നേടിയ താരവുമായിരുന്നു. സ്റ്റേജിനത്തില്‍ എ ഗ്രേഡ് ലഭിക്കാതിരുന്നതാണ് കലാപ്രതിഭാ പട്ടം നഷ്ടമാക്കിയത്. വാഴയൂര്‍ സാഫി കോളജ് ബി കോം ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ രിസ്‌വാന്‍ ക്യാമ്പസ് ഇംഗ്ലീഷ് വിവര്‍ത്തനത്തിലും മത്സരിക്കുന്നുണ്ട്. ആക്കോട് കാഞ്ഞിരക്കാവില്‍ മമ്മൂട്ടി-മറിയം ദമ്പതികളുടെ മകനാണ്.