Connect with us

Malappuram

വിലകൂടിയ മരുന്നുകളുടെ നിര്‍മാണം മാത്രമാണ് കമ്പനികളുടെ ലക്ഷ്യം: എളമരം കരീം

Published

|

Last Updated

പെരിന്തല്‍മണ്ണ: കേരളാ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസെന്റേറ്റീവ്‌സ് അസോസിയേഷന്‍ (സി ഐ ടി യു) സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണയില്‍ നടന്നു. പരിപാടി സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. വില കുറഞ്ഞ മരുന്നുകളുടെ ഉത്പാദനത്തിന് പകരം വിലകൂടിയ മരുന്നുകളുടെ നിര്‍മാണത്തിലേക്ക് മാറുകയാണ് ബഹുരാഷ്ട്ര കമ്പനികളെ ന്നും ഇത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ സാരമായി ബാധിച്ചെന്നും എളമരം കരീം പറഞ്ഞു.
ഏറ്റവും കുറഞ്ഞ ചെലവില്‍ മരുന്ന് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ മരുന്ന് കട എന്നറിയപ്പെടുന്ന ഇന്ത്യയെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വഴി അന്തര്‍ദേശീയ നിയമത്തിനനുസരിച്ച് രാജ്യത്തെ നിയമവും മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ്‌കെ എം സുരേന്ദ്രന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ വി ശശികുമാര്‍, പോള്‍ വര്‍ഗീസ്, ജി മധു, സുജിത്കുമാര്‍, പി കെ സന്തോഷ്, ലക്ഷ്മി നാരായണന്‍, തോമസ് മാത്യൂ, കെ വി ഷാജു, എ വി പ്രദീപ്കുമാര്‍, ടി ജി അജയന്‍, എം എം ഹനീഫ, കൃഷ്ണാനന്ദ്, കെ എം സുനില്‍കുമാര്‍ എം സുന്ദരം, സുകുമാരന്‍ സംസാരിച്ചു.

Latest