ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടില്‍ സ്‌ഫോടനം;30ഓളം പേര്‍ക്ക് പരിക്ക്

Posted on: September 18, 2016 10:33 am | Last updated: September 18, 2016 at 12:38 pm
SHARE

160917225804-06-chelsea-explosion-exlarge-169ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വേസ്റ്റ് ബിന്‍ പൊട്ടിത്തെറിച്ച് 30ഓളം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മാന്‍ഹട്ടനിലെ ചെല്‍സിയില്‍ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. സ്‌ഫോടനത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്‌ടോയെന്നുള്ള കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

160917230703-08-chelsea-explosion-05545295-exlarge-169ന്യൂജഴ്‌സിയിലുണ്ടായ പൈപ്പ് ബോബ് സ്‌ഫോടനത്തിനു പിന്നാലെയാണ് ന്യൂയോര്‍ക്കിലും സ്‌ഫോടനമുണ്ടായത്. ന്യൂജഴ്‌സിയിലെ സീപാര്‍ക്കിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ പാശ്ചാത്തലത്തില്‍ ഇവിടെ നടത്താനിരുന്ന മറൈന്‍ ചാരിറ്റി റേസ് ഉപേക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here