എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ ഒക്‌ടോബര്‍ ഒന്നിന്

Posted on: September 18, 2016 12:19 am | Last updated: September 18, 2016 at 12:19 am
SHARE

കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ ഒക്‌ടോബര്‍ ഒന്നിന് നടക്കും. 2016 മാര്‍ച്ച് ഒന്നു മുതല്‍ ആഗസ്ത് 31-വരെയുള്ള ആറ് മാസ കാലയളവില്‍ സംഘടന ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതികളുടെ സമ്പൂര്‍ണ വിലയിരുത്തലും 2017 ഫെബ്രുവരി വരെയുള്ള കര്‍മ പദ്ധതിയുടെ രൂപവത്കരണവുമാണ് കൗണ്‍സിലിലെ പ്രധാന അജന്‍ഡ.
സമകാലിക കേരളത്തിലെ സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലം മുന്‍നിര്‍ത്തി തയ്യാറാക്കുന്ന പഠന റിപ്പോര്‍ട്ടിനെ ആസ്വദിച്ചുള്ള സമഗ്രമായ ചര്‍ച്ചയും മത നവീകരണ ചിന്താധാരകള്‍ മനുഷ്യ മനസ്സുകളില്‍ ചെലുത്താന്‍ ശ്രമിക്കുന്ന സ്വാധീനങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രായോഗിക പദ്ധതി രൂപവത്കരണവും കൗണ്‍സിലിന്റെ ഭാഗമായി നടക്കും. ഉച്ചക്ക് ഒരു മണി മുതല്‍ കൈതപ്പൊയില്‍ മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിക്കുന്ന കൗണ്‍സിലിന്റെ വിവിധ സെഷനുകള്‍ നേതാക്കള്‍ നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here