Connect with us

Kozhikode

42 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അപേക്ഷിച്ച 42 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടീവ് യോഗമാണ് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, കാസര്‍കോട്്, എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്ക് പുതുതായി അംഗീകാരം നല്‍കിയത്.
മലപ്പുറം: അന്‍സ്വാറുസ്സുന്നിയ്യ മദ്‌റസ ചാലൊടി പള്ളിക്കല്‍ ബസാര്‍, നൂറുല്‍ മദീന മദ്‌റസ പരപ്പാറമ്മല്‍ ആന്തിയൂര്‍കുന്ന്, നൂറുല്‍ ഹുദാ സുന്നി മദ്‌റസ പുല്ലാരപറമ്പ്-പൂകൊളത്തൂര്‍, മദീനത്തുല്‍ ഉലും സുന്നി മദ്‌റസ കൊളക്കാട്-രണ്ടത്താണി, മനാറുല്‍ ഹുദാ സുന്നി മദ്‌റസ തിരുവാലി ടൗണ്‍-മഞ്ചേരി, സി.എം.വലിയുല്ലാഹി മെമ്മോറിയല്‍ മദ്‌റസ ആനയാറങ്ങാടി-വള്ളിക്കുന്ന്, മദ്‌റസത്തുല്‍ ബദ്‌രിയ്യ ആര്‍മട വാളക്കുളം, മഅ്ദിനുല്‍ ഉലും മദ്‌റസ പാമ്പാട്-കൈനോട്, തര്‍ബിയ്യത്തുസ്സിബ്‌യാന്‍ മദ്‌റസ പുതിയകടപ്പുറം താനൂര്‍, ഇശാഅത്തുസ്സുന്ന: സെക്കന്‍ഡറി മദ്‌റസ പെരിന്താറ്റിരി, അല്‍ഫലാഹ് ഇസ്‌ലാമിക് സെന്റര്‍ വിദ്യാനഗര്‍-തെയ്യാല, സുനനുല്‍ ഹുദാ മദ്‌റസ പത്തായക്കണ്ടി-പുത്തൂപാടം, അലിയ്യുല്‍ ഖുതുബുല്‍ അഹ്ദല്‍ സുന്നി സെക്കന്‍ഡറി ഓട്ടുപാറ-ഐക്കരപ്പടി, ബദറുല്‍ ഹുദാ സുന്നി മദ്‌റസ പുളിക്കല്‍ പറമ്പ്, കോഴിക്കോട്: ദാറുല്‍ ഹുദാ സെക്കന്‍ഡറി മദ്‌റസ കക്കംവെള്ളി-നാദാപുരം, റഹ്മാനിയ്യ സുന്നി മദ്‌റസ നെടിയനാട്-നരിക്കുനി, ഇമാം ശാഫിഈ(റ)മദ്‌റസ പള്ളിയത്ത്-പൂളക്കൂല്‍, മദ്‌റസത്തു സയ്യിദ് ഇസ്മാഈലില്‍ ബുഖാരി കരുവന്‍തിരുത്തി, ഐനുല്‍ ഹുദാ മദ്‌റസ കോടിയൂറ-വാണിമേല്‍, നൂറുല്‍ ഉലമ എം.എ.ഉസ്താദ് മെമ്മോറിയല്‍ സുന്നി മദ്‌റസ അത്തോളി, സി.എം.വലിയ്യുല്ലാഹി മെമ്മോറിയല്‍ ത്വയ്ബ സുന്നി മദ്‌റസ നെല്ലാംകണ്ടി, കണ്ണൂര്‍: സിദ്ദീഖിയ്യ സുന്നി മദ്‌റസ സിദ്ദീഖ്‌നഗര്‍-കോടിപ്പോയില്‍, അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ കൂറ്റേരി-പാനൂര്‍, നൂറുല്‍ ഹുദാ സുന്നി മദ്‌റസ കല്ലിക്കണ്ടി-തുവ്വക്കുന്ന്, വയനാട്: അശ്ശൈഖ് അഹ്മദുല്‍ ബുഖാരി മെമ്മോറിയല്‍ മദ്‌റസ പെരിക്കല്ലൂര്‍ 33, പാലക്കാട്: മദ്‌റസത്തുല്‍ ഖൈറാത്ത് മല്ലിയില്‍-ചങ്ങലീരി, നൂറുല്‍ ഹുദാ മദ്‌റസ കുഴല്‍മന്ദം, തൃശൂര്‍: മര്‍കസ്സുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ കോടാലി-പാഡി, ആലപ്പുഴ: അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ പാണകുന്നം-മാരാരിക്കുളം, എറണാകുളം: താജുല്‍ ഉലമാ ഹോളിഡേ മദ്‌റസ മാതിരപ്പിള്ളി കോതമംഗലം, തിരുവനന്തപുരം: മദ്‌റസത്തുത്തദ്കിറ: നടയറ വര്‍ക്കല, അല്‍ മദീന മദ്‌റസ പള്ളിക്കല്‍-കിളിമാനൂര്‍, കാസര്‍കോട്്: മദീനത്തുല്‍ ഉലും സുന്നി മദ്‌റസ പൂച്ചക്കാട്, മിഫ്ത്താഹുല്‍ ഉലും മദ്‌റസ ധര്‍മ്മത്തട്ക്ക, കര്‍ണാടക: നൂറുല്‍ ഹുദാ മദ്‌റസ നെല്ലിഗുഡ്ഡ-ദക്ഷിണകന്നട, ദാറുല്‍ മുസ്ത്വഫ സുന്നി മദ്‌റസ നച്ചബെട്ടു-ദക്ഷിണ കന്നട, നൂറുല്‍ ഉലമാ മദ്‌റസ സണ്ണകരെ-ചിക്മംഗ്ലൂര്‍, മര്‍കസ് മിശ്ക്കാത്തുല്‍ ഹസനാത്ത് മദ്‌റസ ആലൂര്‍-ഹാസന്‍, സിറാജുല്‍ ഹുദാ മദ്‌റസ മല്ലേശ്പാളയ-ബംഗളുരു, നൂറുല്‍ ഹുദാ മദ്‌റസ ഉക്കുട-ദക്ഷിണകന്നട, നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ കല്‍ക്കരെ-ദക്ഷിണകന്നട, തമിഴ്‌നാട്: അല്‍ ഹിദായ മദ്‌റസ മാങ്കുഴി-നീലഗിരി എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വി.പി.എം.വില്ല്യാപള്ളി, എം.എന്‍.സിദ്ദീഖ് ഹാജി ചെമ്മാട്, പ്രൊഫ എ.കെ.അബ്ദുല്‍ ഹമീദ്, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, പ്രൊഫ. കെ.എം.എ.റഹീം, സി മുഹമ്മദ് ഫൈസി, എന്‍.അലി അബ്ദുല്ല, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ബേപ്പൂര്‍, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അബ്ദുറഹിമാന്‍ ദാരിമി സീഫോര്‍ത്ത്, കെ പി കമാലുദ്ദീന്‍ മൗലവി കൊയ്യം, കെ കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ആലുവ, ഇ.യഅ്ഖൂബ് ഫൈസി, സി പി മൂസഹാജി അപ്പോളോ, എന്‍.പി.ഉമ്മര്‍്, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്ങോട്, കെ.കെ.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ആത്തൂര്‍ സഅദ് മുസ്‌ലിയാര്‍, കെ.കെ.മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പി.അലവി ഫൈസി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.