ക്രൈം ബ്രാഞ്ചിന് മേധാവിയില്ല; പ്രധാന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാവുന്നില്ല

Posted on: September 18, 2016 5:09 am | Last updated: September 18, 2016 at 12:10 am
SHARE

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് മേധാവിയില്ലാത്തതിനാല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു. അന്വേഷണം പൂര്‍ത്തിയായ പല കേസുകളിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകാതെ ക്രൈം ബ്രാഞ്ച്്് കുഴങ്ങുകയാണ്. എ ഡി ജി പി ആനന്ദകൃഷ്ണനായിരുന്നു ക്രൈംബ്രാഞ്ച് മേധാവി. അദ്ദേഹത്തെ ഗതാഗത കമ്മീഷണറാക്കി സ്ഥലം മാറ്റി. പകരക്കാരനെ നിയമിക്കാതെയാണ് ആനന്ദകൃഷ്ണനെ സ്ഥലം മാറ്റിയത്. ആനന്ദകൃഷ്ണന്്് മുമ്പ് ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ ജെ തച്ചങ്കരിക്ക് കെ ബി പി എസ്് എം ഡിയുടെ ചുമതല മാത്രമാണുളളത്. തച്ചങ്കരിയും എ ഡി ജി പി തലത്തിലുളള ഉദ്യോഗസ്ഥനാണ്. 111 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച്് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച്്് മേധാവിയുടെ അന്തിമ പരിശോധന നടത്താത്തതിനാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനായിട്ടില്ല.
പുറ്റിങ്ങല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് കാരണം പ്രതികള്‍ക്ക്്് ജാമ്യം ലഭിച്ചത്് ഏറെ വിമര്‍ശനങ്ങള്‍ക്ക്്് ഇടയാക്കിയിരുന്നു. പുറ്റിങ്ങല്‍ ഉള്‍പ്പെടെ പല പ്രധാനപ്പെട്ട കേസുകളിലും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്്്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട്്് കരാറുകാരനായിരുന്ന സുരേന്ദ്രനാശാന്റെ രണ്ട് മക്കള്‍ കേസില്‍ പ്രതികളാണ്. സുരേന്ദ്രനാശാന്‍ പുറ്റിങ്ങല്‍ അപകടത്തില്‍ മരിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്്് ജയിലിലായിരുന്ന സുരേന്ദ്രനശാന്റെ രണ്ട്് മക്കള്‍ ദിവസങ്ങള്‍ക്ക്്് മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. ഇന്നലെ ഇവരുടെ വീടിന്റെ പരിസരത്ത്് സ്്‌ഫോടനം ഉണ്ടാവുകയും ചെയ്തു. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയതിനാലാണ് ദുരന്തത്തിന് കാരണക്കാരായവര്‍ക്ക്്് ജാമ്യം ലഭിച്ചത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത്് നാഥനില്ലാത്ത അവസ്ഥ.

 

LEAVE A REPLY

Please enter your comment!
Please enter your name here