Connect with us

Gulf

കെ എസ് ആര്‍ ടി സിയെ മൂന്ന് കോര്‍പറേഷനുകളാക്കും: മന്ത്രി

Published

|

Last Updated

ദുബൈ: മലയാളികളുടെ മനോഭാവത്തില്‍ മാറ്റം വന്നാല്‍ മാത്രമേ വികസനം സാധ്യമാവുകയുള്ളൂവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെ വികസനത്തിന് തടസം നില്‍ക്കുന്ന കാഴ്ചപാടിലുള്ള അന്തരമാണ് കരിപ്പൂര്‍, വിമാനത്താവളത്തിന്റെയും റെയില്‍വെ വികസനത്തിലും തടസ്സം. സിറാജിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത മേഖലയില്‍ കെ എസ് ആര്‍ ടി സിയെ മികച്ച സര്‍വീസാക്കി മാറ്റുക എന്നതാണ്. ഇതാണ് സര്‍ക്കാറിന്റെ മുമ്പിലുള്ള വെല്ലുവിളി. ഇതിന് പരിഹാരം കാണുന്നതോടെ മാത്രമേ ജനങ്ങള്‍ക്ക് ഗതാഗതവകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്ന് വിലയിരുത്താന്‍ കഴിയുകയുള്ളു. കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനത്തില്‍ നവീകരണം അത്യാവശ്യമാണ് ഇതിനായുള്ള പ്രവര്‍ത്തനം ശക്തിപ്പെടുകയുള്ളൂ.
കെ എസ് ആര്‍ ടി സിയിലെ ചിലവിലൊന്ന് ഇന്ധന ചിലവിലെ വര്‍ദ്ധനവാണ്. ഡീസല്‍ വില വര്‍ധനവിനനുസരിച്ച് ചിലവ് വര്‍ധിക്കും. കഴിഞ്ഞ മാസം മാത്രം ഈ ഇനത്തില്‍ 20 കോടിരൂപയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. കെ എസ് ആര്‍ ടിസിയിലെ ഓര്‍ഡിനറി ചാര്‍ജില്‍ ഒരു രൂപ കുറച്ചത് വഴി എട്ട്‌കോടിയുടെ വരുമാനമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ കുറച്ചത് പുനഃപരിശോദിക്കേണ്ടത് അത്യാവശ്യമാണ് അദ്ദേഹം പറഞ്ഞു.
അഞ്ച്‌വര്‍ഷത്തിനുള്ളില്‍ ആയിരം പ്രകൃതി വാതക ബസ്സുകള്‍ നിരത്തിലിറക്കും. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ മാര്‍ച്ചില്‍ കൊച്ചി, തിരുവനന്തപുരം സിറ്റികളില്‍ പ്രകൃതിവാതക ബ,സുകള്‍ നിരത്തിലിറക്കും. ബസ്സുകള്‍ സമയനിഷ്ടപാലിക്കുന്നതിന് ജി പി എസ് ഘടിപ്പിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 700 സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ഘടിപ്പിച്ചു. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ബസുകളുടെ യാത്ര മനസ്സിലാക്കുന്നതിനുള്ള സംവിധാനവും കൊണ്ടുവരും. ഇനി മുതല്‍ പ്രാദേശിക സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി റൂട്ടുകള്‍ അനുവദിക്കില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കല്‍ വഴി മാത്രമേ കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്നും കര കയറ്റാന്‍ സാധിക്കൂ.
കെ എസ് ആര്‍ ടി സിയെ മൂന്ന് കോര്‍പറേഷനുകളാക്കി മാറ്റുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുമ്പോട്ടു പോകും. ഇതിന് തടസം നില്‍ക്കുന്നത് തൊഴിലാളികളാണ്.പുതിയ ഡിപ്പോള്‍ ആരംഭിക്കുകയില്ല. പഴയ ഡിപ്പോകള്‍ നവീകരിച്ച് ലാഭത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ജനങ്ങള്‍ക്ക് ആവശ്യമായ സര്‍വീസ് സേവനവും കൊടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അമിത സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിലൂടെ ബസുകള്‍ നഷ്ടത്തിലാണ്. ദീര്‍ഘദൂര ബസുകള്‍ക്ക് അനാവശ്യ സ്റ്റോപ്പുകള്‍ എടുത്തു കളയും.
കൊച്ചിയില്‍ മെട്രോ, ജല മെട്രോ ബസുകള്‍ ഏകോപിപ്പിച്ച് ഇലക്‌ട്രോണിക് കാര്‍ഡ് കൊണ്ടുവരും. റോഡില്‍ അമിത വാഹനങ്ങളുടെ ബാഹുല്യം മൂലം അപകടങ്ങള്‍ പതിവാകുന്നത് കാരണം ജല ഗതാഗതത്തിന് കൂടുതല്‍ പരിഗണന നല്‍കും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കല്‍ വഴി മത്രമേ കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്നും കര കയറ്റുവാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മരത്തടിയിലുള്ള ബോട്ടുകള്‍ക്ക് പകരം ഫൈബര്‍, സ്റ്റീല്‍ ബോട്ടുകള്‍ നീറ്റിലിറക്കും. ബോട്ട് യാഡുകളുടെ നവീകരണം അടിയന്തരമായി നടത്തും. പുതിയ ബോട്ടുകള്‍ വാങ്ങുന്നതിന് ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയുമായുള്ള കരാര്‍ അടുത്ത ദിവസം ഒപ്പുവെക്കും. അദ്ദേഹം വ്യക്തമാക്കി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest