Connect with us

National

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

Published

|

Last Updated

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പ്രമുഖ തമിഴ്‌സാഹിത്യകാരന്‍ പൊന്‍നീലന്‍ ഉദ്ഘാടനം ചെയ്യുന്നു.

നീലഗിരി : എസ് എസ് എഫ് ഇരുപത്തിമൂന്നാമത് സംസ്ഥാന സാഹിത്യോത്സവിന് പാടന്തറ മര്‍കസില്‍ തുടക്കമായി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ തമിഴ് സാഹിത്യകാരനുമായ പൊന്‍നീലന്‍ സംസ്ഥാന സാഹിത്യത്സവ് ഉദ്ഘാടനം ചെയ്തു. മതസ്പര്‍ധയും വര്‍ഗീയ ഫാഷിസവും മൂര്‍ച്ച പ്രാപിച്ച കാലത്ത് മാനവിക ബോധത്തിന്റെ ഉദാത്ത മാതൃകയാണ് കലാ സാഹിത്യപ്രകടനങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടേണ്ടതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം മലയാളത്തിലെ പ്രമുഖ കവി വീരാന്‍കുട്ടിക്ക് പൊന്‍നീലന്‍ സമര്‍പ്പിച്ചു. 33,333രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കല്‍പറ്റ നാരായാണന്‍, അജയ് പി മങ്ങാട്, എസ് ശറഫുദ്ദീന്‍ അടങ്ങിയ ssf1പ്രത്യേക ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
പേരോട് അബ്ുദുറഹിമാന്‍ സഖാഫി, അഡ്വ.ദ്രാവിഡ മണി എം എല്‍ എ അഭിവാദ്യം ചെയ്തു. എന്‍ വി അബ്ദുറസാഖ് സഖാഫി, എസ് ശറഫുദ്ദീന്‍, സി കെ കെ മദനി, ഹബീബുള്ള പന്തല്ലൂര്‍, അഡ്വ. കെ യു ഷൗക്കത്ത്, എം ഹംസ ഹാജി, വി അബ്ദുല്‍ ജലീല്‍ സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, വി പി എം ബശീര്‍, ആര്‍ പി ഹുസൈന്‍, കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ്, കെ അബ്ദുറശീദ് എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് തലം മുതല്‍ വിവിധ ഘടകങ്ങളില്‍ മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയ 2336 മത്സരാര്‍ത്ഥികളാണ് 98 ഇനങ്ങളില്‍ 11 വേദികളില്‍ മാറ്റുരക്കുന്നത്. ഞായറാഴ്ച മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കെ അര്‍ജുനന്‍ എം പി, ഗോപാല കൃഷ്ണന്‍ എം പി, ശാന്തിരാജ് എം എല്‍ എ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

---- facebook comment plugin here -----

Latest