പാര്‍ക്കുകളും പൂന്തോട്ടങ്ങളും ഇനി വിരല്‍ത്തുമ്പില്‍

Posted on: September 17, 2016 7:50 pm | Last updated: September 22, 2016 at 7:43 pm
SHARE

parksദോഹ: ഖത്വറിലെ പൊതുപാര്‍ക്കുകളെ സംബന്ധിച്ച് നഗരസഭ, പരിസ്ഥിതി മന്ത്രാലയം സമഗ്ര വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഒരുക്കി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇവ ലഭ്യമാണ്. രാജ്യത്തെ വിവിധ നഗരസഭകളിലുള്ള 49 പൊതുപാര്‍ക്കുകളുടെ പേരും പൂന്തോട്ടങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ അറബിയിലാണ് ലഭ്യമാകുക. അവിടങ്ങളിലേക്ക് എത്തിച്ചാരാനുള്ള വഴിയും സൗകര്യങ്ങളും മറ്റും വിശദീകരിച്ചിട്ടുണ്ട്.
ഓരോ പാര്‍ക്കിന്റെയും ഫോട്ടോകളും ലഭ്യമാണ്. ദോഹയിലാണ് കൂടുതല്‍ പൊതു പാര്‍ക്കുകളുള്ളത്; 22 എണ്ണം. 12 പാര്‍ക്കുകളുള്ള അല്‍ റയ്യാനാണ് രണ്ടാമത്. അല്‍ ഖോര്‍, അല്‍ ദഖീറ, അല്‍ വക്‌റ, അല്‍ ശമാല്‍ നഗരസഭകളില്‍ അഞ്ച് വീതം പാര്‍ക്കുകളാണുള്ളത്. ഉം സലാലില്‍ ഒന്നും അല്‍ ദെയ്‌നില്‍ രണ്ടും പാര്‍ക്കുകളുണ്ട്. അല്‍ റിമൈല (നേരത്തെ അല്‍ ബിദ), ദഹ്ല്‍ അല്‍ ഹമ്മാം, ദഫ്‌ന (നേരത്തെ ഷെരാട്ടണ്‍ പാര്‍ക്ക്), ബു സംറ, മ്യൂസിയം, ഓള്‍ഡ് ഗാനിം, ഉനൈസ, അല്‍ മഅ്മൂറ, അല്‍ ഗാരിയ്യ, നോര്‍ത്ത് മദീന ഖലീഫ, സൗത്ത് മദീന ഖലീഫ, ന്യൂ സലത്വ, ഫരീജ് അല്‍ അലി, നുഐജ, അള്‍ മരൂന, മുരൂബ്, ക്ലൈബ്, പാര്‍ക്ക് 65, പാര്‍ക്ക് 67 എന്നിവയാണ് ദോഹയിലെത്. അല്‍ ലഖ്ത, ബു ഹമൂര്‍, അല്‍ ഗറാഫ, മുവൈദിര്‍, ന്യൂ റയ്യാന്‍, അല്‍ സൈലിയ്യ, അസ്ഗാവീ, ന്യൂ അല്‍ ഗറാഫ, അല്‍ ജുമൈല, മുവൈദിര്‍ പാര്‍ക്ക് ഒന്ന്, റയ്യാന്‍ പാര്‍ക്ക് 11 എന്നിവയാണ് റയ്യാനിലുള്ളത്. അല്‍ വക്‌റ പബ്ലിക് പാര്‍ക്ക്, അല്‍ ഉവൈന, അല്‍ ജവ്വ്, ഗഷാം എന്നിവയാണ് അല്‍ വക്‌റ നഗരസഭയിലെത്. അല്‍ ഖോര്‍ പാര്‍ക്ക്, അല്‍ ഖോര്‍ കോര്‍ണിഷ്, അല്‍ ദഖീറ, അല്‍ കഅബാന്‍ സിറ്റി പാര്‍ക്ക് എന്നിവയാണ് അല്‍ ഖോര്‍- അല്‍ ദഖീറയിലേത്. ഐന്‍ സിനാന്‍, അല്‍ ശമാല്‍ സിറ്റി പാര്‍ക്, അബാ ദലൂഫ്, അല്‍ റുവൈസ് എന്നിവയാണ് അല്‍ ശമാാലിലെത്. അല്‍ ഖരിതിയ്യാത് ആണ് ഉം സലാലിലെ ഏക പാര്‍ക്ക്. ലഅബീബ്, അല്‍ ഖീസ എന്നിവയാണ് അല്‍ ദൈന്‍ നഗരസഭയിലെ പാര്‍ക്കുകള്‍.
അല്‍ ശീഹാനിയ്യ നഗരസഭക്ക് പാര്‍ക്കുകളില്ല. ഡാറ്റാബേസിന്റെ ലിങ്ക് നഗരസഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.