വിവാഹ ചടങ്ങിന് തന്നെ ക്ഷണിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ വിവാഹം തന്നെ ബഹിഷ്‌ക്കരിച്ചുവെന്ന് ജയരാജന്‍

Posted on: September 17, 2016 5:39 pm | Last updated: September 18, 2016 at 10:37 am
SHARE

p jayarajanകണ്ണൂര്‍: വിവാഹ ചടങ്ങിന് തന്നെ ക്ഷണിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ വിവാഹം തന്നെ ബഹിഷ്‌ക്കരിച്ചുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍എസ്എസ് ശക്തി കേന്ദ്രമായ കൂത്തുപറമ്പ് പാലയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും സജീവ പ്രവര്‍ത്തകനല്ലാത്തയാളാണ് തന്നെ വിവാഹം ക്ഷണിച്ചത്.
താന്‍ വിവാഹം പങ്കെടുക്കാതിരുന്നിട്ടും വിവാഹം ക്ഷണിച്ചതിന്റെ പേരിലാണ് ഈ കുടുംബത്തെ ബഹിഷക്കരിച്ചതെന്നും പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ജയരാജന്റെ ആരോപണം ബിജെപി ജില്ലാ നേതൃത്വം തള്ളി. ബഹിഷ്‌ക്കരണവും ഊരുവിലക്കുമൊക്കെ സിപിഐഎം രീതിയാണ് അത് ബിജെപി രീതിയല്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here