Connect with us

Kerala

വധശിക്ഷ സംബന്ധിച്ച് സി.പി.എമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് സൗമ്യ വധക്കേസ് ഉഴപ്പാന്‍ കാരണമായതെന്ന് വി.എം.സുധീരന്‍

Published

|

Last Updated

ആലുവ: വധശിക്ഷ സംബന്ധിച്ച് സി.പി.എമ്മിലുണ്ടായിട്ടുളള അഭിപ്രായ വ്യത്യാസമാണ് സൗമ്യ വധക്കേസ് ഉഴപ്പാന്‍ കാരണമായതെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍. ആലുവ പാലസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗമ്യ വധക്കേസ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വളരെ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിന് സംഭവിച്ചിട്ടുളളത്. നിയമാനുസൃതമുളള പരമാവധി ശിക്ഷ ഗോവിന്ദച്ചാമിക്ക് ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല.

സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവന്നിട്ടുണ്ട്. വധശിക്ഷ തുടരണമോ വേണ്ടയോ എന്നതു സംബന്ധിച്ച വാദം നടന്നുകൊളളട്ടെ. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ സൗമ്യ, ജിഷ വധം പോലെയുളള കേസുകളില്‍ പരമാവധി ശിക്ഷ വധശിക്ഷയാണെങ്കില്‍ അത് തന്നെ നല്‍കണം. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയതാത്വിക നിലപാടുകളും സ്വാധീനിക്കപ്പെടാനിട വരരുത്. ഏതു ക്രൂരകൃത്യം ചെയ്താലും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ കഴിയുമെന്ന തെറ്റായ സന്ദേശം സമൂഹത്തിലുണ്ടാകരുതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.