Connect with us

National

ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ ജിഗ്‌നേഷ് മേവാനി വീട്ടുതടങ്കലില്‍

Published

|

Last Updated

അഹമ്മദാബാദ്: പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ ജിഗ്‌നേഷ് മേവാനി വീട്ടുതടങ്കലില്‍. ഡല്‍ഹിയില്‍ നടന്ന ദളിത് സ്വാഭിമാന്‍ റാലിയില്‍ പങ്കെടുത്തശേഷം തിരിച്ച് ഗുജറാത്തില്‍ എത്തിയപ്പോള്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍വച്ച് കസ്റ്റഡിയിലെടുത്ത മേവാനിയെ ശനിയാഴ്ച പുലര്‍ച്ചെ വിട്ടയച്ചിരുന്നെങ്കിലും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത മേവാനിയെ രഹസ്യ കേന്ദ്രത്തിലാണു പാര്‍പ്പിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ ചോദ്യം ചെയ്യുന്നതിനായാണ് മേവാനിയെ കസ്റ്റഡിയിലെടുത്തതെന്നു പോലീസ് വിശദീകരിക്കുന്നു. 66ാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി മോദി ഗുജറാത്തിലെത്തിയിട്ടുണ്ട്.

Latest