മോഹന്‍ എം.ശാന്തനഗൗഡര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Posted on: September 17, 2016 2:04 pm | Last updated: September 17, 2016 at 10:00 pm
SHARE

mohan-m-shandhana-goudarന്യൂഡല്‍ഹി: ജസ്റ്റീസ് മോഹന്‍ എം.ശാന്തനഗൗഡറെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. നിലവില്‍ കേരള ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. കേരളത്തിലേത് കൂടാതെ കൊല്‍ക്കത്ത, സിക്കിം, ത്രിപുര, മണിപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലും പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ചിട്ടുണ്ട്.