Connect with us

Kozhikode

മനുഷ്യ മുഖമുള്ള ശലഭം ശ്രദ്ധയാകര്‍ഷിക്കുന്നു

Published

|

Last Updated

നാദാപുരം: മനുഷ്യ മുഖമുള്ള ശലഭം ശ്രദ്ധയാകര്‍ഷിക്കുന്നു. അരൂരിലെ പരേതനായ തോലേരി കുമാരന്റെ വീട്ടിലാണ് വ്യാഴാഴ്ച സന്ധ്യയോടെ ഏറെ പുതുമയുള്ള ശലഭം വിരുന്നെത്തിയത്. ആദ്യം വീട്ടുകാര്‍ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് വെറുടെ സൂഷ്മമായി നോക്കിയപ്പോഴാണ് വിസ്മയിപ്പിക്കുന്ന ദൃശ്യം ശ്രദ്ധയില്‍ പെടുന്നത്. ഇതിന്റെ തലക്ക് പുറത്താണ് മുഷ്യമുഖം തെളിഞ്ഞു കാണുന്നത്. രണ്ട് കണ്ണും മൂക്കും കട്ടി മീശയും മറ്റും വ്യക്തമായി കാണാം. വിവരം പരന്നതോടെ രാത്രിയില്‍ തന്നെ കാണാനേറെ പേരെത്തി. വീടിന്റെ ചുമരില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ഈ ഷഡ്പത ജീവി.