ഗോള്‍ വര്‍ഷിച്ച് ജപ്പാന്‍

Posted on: September 17, 2016 11:36 am | Last updated: September 17, 2016 at 11:36 am
SHARE

മഡ്ഗാവ്: എ എഫ് സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്‍ ഗോള്‍ വര്‍ഷിച്ച് കൊണ്ട് തുടങ്ങി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ജപ്പാന്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് വിയറ്റ്‌നാമിനെ തകര്‍ത്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കിര്‍ഗിസ്ഥാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ആസ്‌ത്രേലിയയെയും തോല്‍പ്പിച്ചു. ഗ്രൂപ്പ് സിയില്‍ ഇറാഖ് 2-1ന് ദക്ഷിണകൊറിയയെയും ഒമാന്‍ 3-0ന് മലേഷ്യയെയും തോല്‍പ്പിച്ചു. ഇന്ന് ഉത്തരകൊറിയ യെമനെയും ഉസ്‌ബെക്കിസ്ഥാന്‍ തായ്‌ലന്‍ഡിനെയും നേരിടും. ജപ്പാന് വേണ്ടി ക്യാപ്റ്റന്‍ ഫുകോക ഷിംബെ, കുബെ തകാഫുസെ രണ്ട് ഗോളുകള്‍ വീതം നേടി. ഹിറോതോ യമാദ, തീസെ, പകരക്കാരനായിറങ്ങിയ തകാമോ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ആദ്യ ദിനം ഇന്ത്യ 2-3ന് യു എ ഇയോട് തോറ്റിരുന്നു.