Connect with us

Palakkad

അടിച്ചമര്‍ത്തപ്പെട്ടവരുടെ ആഘോഷമാണ് ഓണം: അഡ്വ. ജയശങ്കര്‍

Published

|

Last Updated

മണ്ണാര്‍ക്കാട് : അടിച്ചമര്‍ത്തപ്പെട്ടവരുടെ ആഘോഷമാണ് ഓണം എന്ന് അഡ്വ. ജയശങ്കര്‍. എസ് എന്‍ ഡി പി മണ്ണാര്‍ക്കാട് യൂനിയന്‍ സംഘടിപ്പിച്ച ചതയദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളെക്കാള്‍ ഉച്ചനീചത്വങ്ങളും ജാതി ചിന്തകളും അതോടൊപ്പം സമൂഹത്തില്‍ അസഹിഷ്ണുതയും നടമാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജാതി തിരിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. ജാതി-മത സ്പര്‍ധ വളര്‍ത്തി അതില്‍ നിന്ന് മുതലെടുപ്പ് നടത്തുകയാണ് പല രാഷ്ട്രീയകക്ഷികളും. കേരളത്തില്‍ ജാതി-മത വിദ്വേഷങ്ങള്‍ ശക്തമാകാത്തതിന് കാരണം ശ്രീനാരായണ പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
നവോഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുകൊണ്ടിരികുന്ന ഈ കാലഘട്ടത്തില്‍ ഗുരുദര്‍ശനങ്ങള്‍ക്ക് എറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ണാര്‍ക്കാട് യൂനിയന്‍ പ്രസിഡണ്ട് എന്‍ ആര്‍ സുരേഷ് അധ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികള്‍ക്ക് മുന്‍ എം എല്‍ എ പി കുമാരന്‍ അവാര്‍ഡു വിതരണം നടത്തി ജി അനു, കെ വി പ്രസന്നന്‍, തിലകരാജ്, രാമകൃഷ്ണന്‍, പി കെ ബാബു, സി കെ ശിവദാസ് എന്നിവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest