സി എച്ച് ഫുട്‌ബോള്‍ അക്കാദമി പരിശീലന ക്യാമ്പിന് തുടക്കം

Posted on: September 17, 2016 11:11 am | Last updated: September 17, 2016 at 11:11 am
SHARE
സി എച്ച് ഫുട്‌ബോള്‍ അക്കാദമിയുടെ ആദ്യ പരിശീലന ക്യാമ്പ് പി കെ ബശീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
സി എച്ച് ഫുട്‌ബോള്‍ അക്കാദമിയുടെ ആദ്യ പരിശീലന ക്യാമ്പ് പി കെ ബശീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

എടവണ്ണ: സി എച്ച് ഫുട്‌ബോള്‍ അക്കാദമിയുടെ ആദ്യ പരിശീലന ക്യാമ്പ് എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ പി കെ ബശീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്റര്‍ അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ പി ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ടി ഷാഹുല്‍ ഹമീദ്, എ അന്‍വര്‍, എം സി ജബ്ബാര്‍, ഇ അബ്ദുസമദ്, പരിശീലകരായ കെ ഷാജറുദ്ദീന്‍, കെ മണ്‍സൂര്‍, രതിന്‍ ആനക്കയം, അലി മൊറയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
12 മുതല്‍ 15 വരെ പ്രായമായ കുട്ടികള്‍ക്ക് ജില്ലയിലെ എട്ട് കേന്ദ്രങ്ങളിലായാണ് ക്യാമ്പ് നടക്കുക. 16 മണ്ഡലത്തിലെ 600ഓളം കുട്ടികള്‍ക്ക് ഒരു വര്‍ഷം ആധുനിക സംവിധാനങ്ങളോടു കൂടിയ ഫുട്‌ബോള്‍ പരിശീലനമാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി ക്യാമ്പ് നടത്താനാണ് പദ്ധതി. വേങ്ങര, കോട്ടക്കല്‍ മണ്ഡലങ്ങളിലെ കുട്ടികള്‍ക്കായി വെള്ളി വൈകീട്ട് മൂന്നിന് ഒതുക്കുങ്ങല്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ക്യാമ്പ് സംഘടിപ്പിക്കും.