മദ്യലഹരിയില്‍ സഹപ്രവര്‍ത്തകരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Posted on: September 16, 2016 9:10 pm | Last updated: September 16, 2016 at 9:10 pm
SHARE

തിരുവനന്തപുരം: മദ്യലഹരിയില്‍ സഹപ്രവര്‍ത്തകരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനിവാസനാണ് പിടിയിലായത്. നെയ്യാറ്റിന്‍കര മാരായിമുട്ടം പോലീസാണ് ഇയാളെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥരായ ഷാജി, ബിജു എന്നിവര്‍ക്ക് ശ്രീനിവാസന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 15ല്‍ അധികം കേസുകളില്‍ പ്രതിയായ ശ്രീനിവാസന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.