വിദേശ മദ്യവുമായി ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

Posted on: September 16, 2016 8:53 pm | Last updated: September 16, 2016 at 8:53 pm
SHARE

unnamedതാമരശ്ശേരി: ഓട്ടോയില്‍ കടത്തിയ മാഹി വിദേശ മദ്യവുമായി ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍. ഓമശ്ശേരി നീലേശ്വരം ചൂരക്കാട്ടില്‍ ബിജേഷിനെ(36)യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം ഓമശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബിജേഷ് പിടിയിലായത്. കെ എല്‍ 57 ഡി 6054 നമ്പര്‍ ഓട്ടോയില്‍ കടത്തിയ ആറ് ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്ത എക്‌സൈസ് സംഘം ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഓമശ്ശേരിയിലെ ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പിന്റെ മറവിലാണ് വിദേശമദ്യം വില്‍പ്പന നടത്തുന്നത്. പ്രതിയെ താമരശ്ശേരി കോടതിയുടെ ചുമതലയുള്ള കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ സഹദുള്ളയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിയരഞ്ജന്‍ദാസ്, ടി നൗഫല്‍, കെ ജി ജിനീഷ്, അശ്വന്ത് വിശ്വന്‍, സുബൈര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here