Connect with us

Kannur

കണ്ണൂര്‍ പയ്യന്നൂരില്‍ ടിപ്പര്‍ ഓട്ടോയിലിടിച്ച് അഞ്ച് മരണം

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ദമ്പതികളും കുട്ടിയും ബന്ധുവായ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രാമന്തളി സ്വദേശി ഗണേഷന്‍( 38) ഭാര്യ ലളിത(32 ) മകള്‍ ആരാധ്യ(നാല്)ലിഷ്‌ന,
ദേവകി(72) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് അഞ്ചരയോടെ പയ്യന്നൂര്‍ കുന്നെരു അങ്ങാടിയിലായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി പാസഞ്ചര്‍ ഓട്ടോയിലും മീന്‍ വില്‍ക്കുന്ന ഗുഡ്‌സ് ഓട്ടോയിലും ഇടിക്കുകയായിരുന്നു.
അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ടിപ്പര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

Latest