റിയാദില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Posted on: September 16, 2016 5:54 pm | Last updated: September 16, 2016 at 5:54 pm
SHARE

റിയാദ്: റിയാദിലെ ദുര്‍മയില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി തിലകന്‍ (48), ഓമനക്കുട്ടന്‍ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ദുര്‍മയില്‍ പവര്‍ പ്ലാന്റ് റോഡിലായിരുന്നു സംഭവം. ടൊയോട്ട പ്രാഡോ കാര്‍ ഓട്ടത്തിനിടെ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞായിരുന്നു അപകടം.

പരുമല സ്വദേശി ബാബു വര്‍ഗീസ് (60), ആലപ്പുഴ സ്വദേശി ടോം മാത്യു (50), തൃശൂര്‍ സ്വദേശികളായ എം.ബി. മനോജ് (35), വി. വി. വിജയകുമാര്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബാബു വര്‍ഗീസ്, ടോം മാത്യു എന്നിവരെ റിയാദ് കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുളളവര്‍ ദുര്‍മ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറ്റാലിയന്‍ കമ്പനിയായ കാര്‍ലോ ഗവാസിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here