Connect with us

National

അഖിലേഷ് യാദവ് മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തി: ശിവപാല്‍ യാദവിന്റെ രാജി തള്ളി

Published

|

Last Updated

ലക്‌നൗ:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തി. മുലായത്തിന്റെ ഇളയ സഹോദരനും അഖിലേഷിന്റെ അമ്മാവനുമായ ശിവപാല്‍ യാദവിന്റെ രാജിക്കു പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ശിവപാല്‍ മന്ത്രിസഭയില്‍നിന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും രാജിവച്ചിരുന്നു. ഇതു സ്വീകരിച്ചിട്ടില്ലെന്ന് അഖിലേഷ് യാദവ് മുലായവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അറിയിച്ചു.

ഇന്ന് രാവിലെ ശിവപാല്‍ യാദവും മുലായവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുലായത്തിനൊപ്പമാണ് താന്‍ എന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ശിവപാല്‍ പറഞ്ഞു.

Latest