കാളികാവ് പാലിയേറ്റീവ് കെട്ടിടം നാടിന് സമര്‍പ്പിച്ചു

Posted on: September 16, 2016 2:11 pm | Last updated: September 16, 2016 at 2:11 pm
SHARE
കാളികാവ് പാലിയേറ്റീവിന് വേണ്ടി നിര്‍മിച്ച കെട്ടിടം                   എറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കാളികാവ് പാലിയേറ്റീവിന് വേണ്ടി നിര്‍മിച്ച കെട്ടിടം എറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കാളികാവ്: സാന്ത്വന പരിചരണ രംഗത്ത് മികച്ച സേവനം അര്‍പ്പിക്കുന്ന കാളികാവ് പാലിയേറ്റീവിന് നിര്‍മിച്ച കെട്ടിടം ഉത്സവച്ഛായയാര്‍ന്ന ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചു.
75 ലക്ഷം രൂപ ചെലവില്‍ നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയോരത്ത് നിര്‍മിച്ച കെട്ടിടം കാളികാവിലെ എറമ്പത്ത് ഗ്രൂപ്പ് ഉടമയും പാലിയേറ്റീവിന് സ്വന്തം കെട്ടിടം നിര്‍മിക്കുവാന്‍ സ്ഥലം വിട്ട് നല്‍കുകയും ചെയ്ത എറമ്പത്ത് മുഹമ്മദ് എന്ന കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമായും ഗള്‍ഫ് നാടുകളിലെ പ്രവാസികളുടെ സഹായത്താല്‍ നിര്‍മിച്ച കെട്ടിടം ജനകീയമായാണ് ഉദ്ഘാടനം ചെയ്തത്. പാലിയേറ്റീവ് ചെയര്‍മാന്‍ ഡോ. ലത്വീഫ് പടിയത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡബ്യു എച്ച് ഒ പാലിയേറ്റീവ് സെക്രട്ടറി ഡോ. സുരേഷ് മുഖ്യാതിഥിയായിരുന്നു. പി അബു മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. മനോജ്കുമാര്‍, എം ഡി വി പി മുഹമ്മദലി, വി പി ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍, കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി പി നാസര്‍, ഷാഹിന ഗഫൂര്‍, ആലിപ്പെറ്റ ജമീല, ജാബിര്‍ സവാദ്, പി എം അലി മാളിയേക്കല്‍, ഹംസ ആലുങ്ങല്‍, കെ ടി നൂറുദ്ദീന്‍, സി ശറഫുദ്ദീന്‍, എടപ്പെറ്റ അന്‍വര്‍, കെ പി അശ്‌റഫ്, അജയ് രാഘവ്, നിസാം കല്ലാമൂല, മുസ്തഫ, പള്ളിശ്ശേരി, സി എച്ച് മാരിയത്ത്, കുട്ടന്‍, എന്‍ എം ഉമ്മര്‍, സിബി വയലില്‍ സംസാരിച്ചു.