സൗമ്യ വധക്കേസ്; റിവ്യൂ ഹരജി നല്‍കണം- പി കെ കുഞ്ഞാലിക്കുട്ടി

Posted on: September 16, 2016 2:09 pm | Last updated: September 16, 2016 at 2:09 pm
SHARE

മലപ്പുറം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ റിവ്യൂ ഹരജി ഫയല്‍ ചെയ്യണമെന്ന് മുസ്‌ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമായി പോയി. കേസിന്റെ പശ്ചാത്തലവും പ്രാധാന്യവും ഉള്‍കൊള്ളാതെ കേസ് നടത്തിയത് പ്രോസിക്യൂഷന്റെ ഗുരുതര വീഴ്ചയാണ്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അതിന്റെ ഗൗരവമുള്‍കൊണ്ട് പ്രവര്‍ത്തിച്ചില്ലെന്നതാണ് ഈ വിധി വരാന്‍ ഇടയാക്കിയത്. കേസ് ഗൗരവത്തിലെടുത്തില്ലെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം വന്ന ഘട്ടത്തില്‍ തന്നെ പലതും ചെയ്യാമായിരുന്നു. ഇതൊന്നും പ്രോസിക്യൂഷന്‍ ചെയ്യുന്നതായി കണ്ടില്ല. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പരമാവധി ശിക്ഷ ലഭ്യമാക്കിയിരുന്നു. അന്നത്തെ വക്കീല്‍ വേണമായിരുന്നു എന്ന സൗമ്യയുടെ അമ്മയുടെ പരാമര്‍ശവും ഗൗരവകരമാണ്. സൗമ്യയുടെ അമ്മയുടെ കണ്ണീര്‍ കണ്ടില്ലെന്ന് നടിക്കാന്‍ സമൂഹത്തിനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here