ആളില്ലാത്ത വീട്ടില്‍ പട്ടാപ്പകല്‍ മോഷണം

Posted on: September 16, 2016 2:08 pm | Last updated: September 16, 2016 at 2:08 pm
SHARE

അരീക്കോട്: പട്ടാപ്പകല്‍ വീടിന്റെ ജനല്‍ കമ്പി വളച്ച് അകത്ത് കയറി മോഷണം. പത്തനാപുരം ചക്കാലക്കല്‍ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തൊട്ടടുത്ത വീട്ടില്‍ വിവാഹ സത്ക്കാരത്തിനായി വീട് പൂട്ടി പോയ സമയത്താണ് സംഭവം.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്റെ ആഭരണവും ഒരു ലക്ഷത്തോളം രൂപയും മോഷണം പോയതായി അബൂബക്കര്‍ അരീക്കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലം പരിശോധിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് സംശയം. ഏതാനും പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ തെളിവ് ലഭിച്ചില്ല. അന്വേഷണം തുടരുന്നതായി അരീക്കോട് എസ് ഐ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here